എഡിറ്റര്‍
എഡിറ്റര്‍
എല്‍.ഡി.എഫി ലേക്ക് മടങ്ങി വരുന്നവരോട് തുറന്നസമീപനമെന്ന് എസ്.രാമചന്ദ്രന്‍ പിള്ള
എഡിറ്റര്‍
Sunday 24th February 2013 12:36am

s ramachandran pillaതിരുവനന്തപുരം: എല്‍.ഡി.എഫി ലേക്ക് മടങ്ങി വരുന്നവരോട് തുറന്നസമീപനമാണുള്ളതെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു. എല്‍.ഡി.എഫിന്  എല്ലാത്തിനോടും തുറന്നസമീപനമാണുള്ളതെന്നും എസ്.ആര്‍.പി കൂട്ടിചേര്‍ത്തു.

Ads By Google

യു.ഡി.എഫ് സര്‍ക്കാറിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ എല്ലാമാര്‍ഗവും ആരായുമെന്ന് കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് നേതൃയോഗം തീരുമാനിച്ചിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാവാം എസ്.ആര്‍.പി ഘടകകക്ഷികളെ മുന്നണിയിലേക്ക് ക്ഷണിക്കാന്‍ പ്രത്യക്ഷത്തില്‍ തയ്യാറായത്. എന്നാല്‍ മുന്നണി വിടുന്ന കാര്യം യു.ഡി.എഫ് ഘടകക്ഷികളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫില്‍ ഇപ്പോഴുണ്ടാകുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഇത് വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കും.

പരസ്യ പ്രസ്ഥാവന നടത്തിയ വി.എസ് അച്യുതാനന്ദനെ  പ്രതിപക്ഷനേതൃസ്ഥാനത്ത് നിന്നും മാറ്റുമോ എന്ന ചോദ്യത്തിന് സംഘടനാ കാര്യങ്ങളെ കുറിച്ച് പരസ്യചര്‍ച്ച ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement