s ramachandran pillaതിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത് ലാവ്‌ലിന്‍ കേസ് കാരണമല്ലെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് പിണറായിയെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞു.

അതേസമയം ലാവലിന്‍ വിഷയത്തില്‍ ഇതിന് എസ്.ആര്‍.പിക്ക് വിരുദ്ധമായ നിലപാടാണ് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി നേരത്തെ സ്വീകരിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ഭരണഘടനാ പദവിയിലിരിക്കെയാണ് പിണറായി വിജയന്‍ പ്രോസിക്യൂഷന്‍ നടപടി നേരിടുന്നതെങ്കില്‍ അദ്ദേഹം രാജിവെക്കേണ്ടി വരുമായിരുന്നുവെന്നാണ് യെച്ചൂരി വ്യക്തമാക്കിയത്. എന്നാല്‍ പിണറായി ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറി മാത്രമാണ്. പാര്‍ട്ടി സെക്രട്ടറി രാജിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ലാവലിന്‍ കേസില്‍ ഉള്‍പ്പെട്ടിരിക്കെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പിണറായിക്ക് കഴിയില്ലെന്ന സൂചനയാണ് യെച്ചൂരി നല്‍കിയത്. എന്നാല്‍ പിണറായി വിട്ട് നില്‍ക്കുന്നത് ലാവലിന്‍ കേസ് കാരണമല്ലെന്നാണ് എസ്.ആര്‍.പി ഇന്ന് പറഞ്ഞത്.