വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍ ഉപവാസ സമരം തുടങ്ങി. വണ്ടിപ്പെരിയാറിലാണ് ഉപവാസസമരം ആരംഭിച്ചത്.

മുന്‍ ജലവിഭവ മന്ത്രി എന്‍.കെ പ്രേമചന്ദ്രനാണ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തത്. റോഷി അഗസ്റ്റിന്‍ എം.എല്‍.എയും വണ്ടിപ്പെരിയാറില്‍ ഉപവാസമിരിക്കുന്നുണ്ട്.

Subscribe Us:

അതേസമയം, ഇ.എസ് ബിജിമോള്‍ എം.എല്‍.എ നടത്തുന്ന ഉപവാസ സമരം ആറാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അവരെ ആശുപത്രിയിലാക്കാന്‍ ശ്രമിച്ചിരുന്നു.

ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പെരിയാറിനു കുറുകെ പ്രതിരോധ മനുഷ്യഡാം നിര്‍മ്മിച്ചു. നൂറുകണക്കിനാളുകള്‍ സമരത്തില്‍ പങ്കെടുത്തു. നദിക്കു കുറുകെ കയര്‍ കെട്ടി കൈകോര്‍ത്ത് നിന്നായിരുന്നു പ്രതിഷേധം.

Malayalam News
Kerala News in English