Categories

പി.ശശിക്കെതിരേ നടപടിയൊന്നുമെടുത്തിട്ടില്ലെന്ന് എസ്.ആര്‍.പി

s ramachandran pillaകാസര്‍ക്കോഡ് : പി.ശശിക്കെതിരേ പാര്‍ട്ടിതലത്തില്‍ നടപടിയൊന്നും എടുത്തിട്ടില്ലെന്ന് പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു. നേതാക്കളെല്ലാം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കിലായതിനാലാണ് നടപടിയെടുക്കാത്തതെന്നും എസ്.ആര്‍.പി പറഞ്ഞു.

ശശിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്തിമതീരുമാനമെടുത്തിട്ടില്ല. നേതാക്കളെല്ലാം തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. തിരഞ്ഞെടുപ്പിന് ശേഷം ശശിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും.- എസ്.ആര്‍.പി പറഞ്ഞു.

നടപടിയെടുക്കാത്തിടത്തോളം കാലം ഓരോ അംഗവും അവരുടെ നിലവിലെ സ്ഥാനങ്ങളില്‍ തന്നെ തുടരുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എസ്.ആ്ര്‍.പി മറുപടി നല്‍കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.