ന്യൂദല്‍ഹി: ജമ്മുകാശ്മീര്‍ ഇന്ത്യയോട് ലയിപ്പിച്ചിട്ടില്ലെന്ന് കാശ്മീര്‍ മുഖമന്ത്രി ഒമര്‍ അബ്്ദുള്ള പറഞ്ഞതില്‍ തെറ്റില്ലെന്ന് എസ്.എം. കൃഷ്ണ പറഞ്ഞു. ഒമര്‍ അടുത്തിടെ നിയമസഭയില്‍ നടത്തിയ പരാമര്‍ശം മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടയപ്പോഴായിരുന്നു കൃഷ്ണ നിലപാട് വ്യക്തമാക്കിയത്.

ഒമറിന്റെ പരാമര്‍ശം വാസ്തവമാണ. മെസൂരിനെ എങ്ങനെയാണോ ഇന്ത്യയോട് ചേര്‍ത്തിരിക്കുന്നത് അതുപോലെ തന്നെയാണ് ജമ്മുകാശ്മീനെയും ചേര്‍ത്തിരിക്കുന്നത് കൃഷ്ണ വിശദീകരിച്ചു. ജമ്മുവിലെ ജനങ്ങള്‍ക്ക് ചൈന സ്റ്റേപ്പിള്‍ ചെയ്ത വിസ ഏര്‍പ്പെടുത്തിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇക്കാര്യം ചൈനയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും, സേ്റ്റപ്പിള്‍ ചെയ്ത് വിസ സ്വീകാര്യമല്ലെന്നുള്ള ഇന്ത്യയുടെ നിലപാട് ചൈനയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .