ഇസ്‌ലാമാബാദ്: ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ ഇന്ന് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് രാവിലെ പാക് വിദേശകാര്യ മന്ത്രാലയത്തില്‍ വെച്ചാണ് എസ് എം കൃഷ്ണ ഷാ മുഹമ്മദ് ഖുറേഷിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

തുടര്‍ന്ന് ഉച്ചയ്ക്കു രണ്ടു മണിക്കു സംയുക്ത പത്രസമ്മേളനം നടത്തും.വൈകീട്ട് മൂന്ന് മണിക്ക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയുമായും അഞ്ച് മണിക്ക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായും എസ് എം കൃഷ്ണ കൂടിക്കാഴ്ച നടത്തും. രാത്രി ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ നല്‍കുന്ന ഔദ്യോഗിക വിരുന്നുണ്ടാകും.

അവാമി നാഷനല്‍ പാര്‍ട്ടി പ്രസിഡന്റ് അസ്ഫന്ദിയാര്‍ വാലി ഖാന്‍,പി എം എല്‍ പ്രസിഡന്റ് ഷഹബാസ് ഷരീഫ, മുത്തഹിദ ഖൗമി മൂവ്‌മെന്റ് നേതാക്കള്‍ എന്നിവരുമായി നാളെ രാവിലെ എസ് എം കൃഷ്ണ കൂടിക്കാഴ്ച നടത്തും.

ഇന്നെലെയാണ് ഇന്ത്യന്‍ സംഘം പാകിസ്ഥാനിലെത്തിയത്. നാളെ ഉച്ചയ്ക്ക് ഒരുമണിയോടെ മൂന്ന് ദിവസത്തെ സന്ദര്‍ശനം അവസാനിപ്പിച്ച് കൃഷ്ണയും സംഘവും ഇന്ത്യയിലേക്കു മടങ്ങും.

വര: ജയ്‌രാജ് ടി ജി