Categories

സിഖ് ഗുരുദ്വാര വെടിവെപ്പ്: ഇരകളുടെ ബന്ധുക്കളെ എസ്.എം കൃഷ്ണ സന്ദര്‍ശിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഓക് ക്രീക്കിലുള്ള സിഖ് ഗുരുദ്വാരയിലുണ്ടായ വെടിവയ്പ്പില്‍ മരിച്ചവരുടെ ബന്ധുക്കളെയും പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും വിദേശകാര്യ മന്ത്രി എസ്.എം.കൃഷ്ണ സന്ദര്‍ശിച്ചു.

വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ് കോമ അവസ്ഥയില്‍ കഴിയുന്ന സിഖ് മതപുരോഹിതനെയും ഫ്രോഡ്‌ടെര്‍ട്ട് ആശുപത്രിയിലെത്തി കൃഷ്ണ സന്ദര്‍ശിച്ചു.

Ads By Google

ഈ വിധം അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ഇന്ത്യയും അമേരിക്കയും ഒറ്റക്കെട്ടായി  നടപടി സ്വീകരിക്കുമെന്ന് അദേഹം പറഞ്ഞു. സിഖുകാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ചെറുക്കുന്നതിനായി ഏതറ്റം വരെയും പോകാന്‍ ഭരണം കൂടം തയ്യാറാകണം.

അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുകയും തക്കതായ ശിക്ഷ നടപ്പിലാക്കുകയും വേണം. ഇനിയും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഭരണകൂടം പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഗസ്റ്റിലുണ്ടായ വെടിവെയ്പില്‍ ആറു പേരാണ് കൊല്ലപ്പെട്ടത്. 3 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മില്‍വാകീ ഗുരുദ്വാരയില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി സിഖ് വംശജരോട് കൃഷ്ണ ആശയവിനിമയം നടത്തുകയും ചെയ്തു.

ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദേഹം അമേരിക്കയിലെത്തിയത്. യു.എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റനുമായി നടത്തിയ ചര്‍ച്ചയില്‍ ഓക് ക്രീക്ക് ആക്രമണവും വിഷയമായെന്ന് അദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് മുന്‍ അമേരിക്കന്‍ സൈനികനും വംശവെറിയനുമായ വെയ്ഡ് മൈക്കിള്‍ പേജ് സിഖ് ഗുരുദ്വാരയില്‍ കടന്ന് വെടിവയ്പ്പ് നടത്തിയത്.‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന