ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണയും പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനിയും അടുത്തയാഴ്ച ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തും. ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ പ്രതിനിധി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, കൂടിക്കാഴ്ചയുടെ സ്വഭാവമോ വിശദാംശങ്ങളോ വ്യക്തമായിട്ടില്ല. വ്യക്തമായിട്ടില്ല. യു.എന്‍ വാര്‍ഷിക യോഗത്തിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. ഇതിനിടെ ബ്രിക്‌സ് രാജ്യങ്ങളിലേതുള്‍പ്പെടെ പല നേതാക്കളുമായി കൃഷ്ണ കൂടിക്കാഴ്ചകളും ചര്‍ച്ചകളും തീരുമാനിച്ചിട്ടുണ്ടെന്ന് ഹര്‍ദീപ് സിങ് പൂരി പറഞ്ഞു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയുടെ കൂട്ടായ്മയാണ് ബ്രിക്‌സ്.
ഈ മാസം 22നു ന്യൂയോര്‍ക്കിലെത്തുന്ന കൃഷ്ണ 27നാണ് മടങ്ങുക.