പത്ത് കല്‍പ്പനകള്‍ എന്ന സിനിമയില്‍ അവസാനമായി പാടിക്കൊണ്ടായിരുന്നു ജാനകിയമ്മ സിനിമാ പിന്നണി ഗാനരംഗത്തോട് വിടപറഞ്ഞത്.

അതിമനോഹരമായ ഒരു താരാട്ടുപാട്ടായിരുന്നു ചിത്രത്തിലേത്.

എന്നാല്‍ ജാനകിയമ്മയുടെ ആ മനോഹരമായ ഗാനം സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ജാനകിയമ്മയെ കുറിച്ചുള്ള പുസ്തകം എഴുതി ഗിന്നസ് ബുക്കില്‍ ഇടംനേടിയ അഭിലാഷ് പുതുക്കാടായിരുന്നു ഈ വിഷയം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കയത്.

സിനിമയില്‍ നിന്ന് പാട്ടുകള്‍ ഒഴിവാക്കപ്പെടുന്നത് പുതിയ കാര്യമല്ലെന്നും എന്നാല്‍ ജാനകിയമ്മ അവസാനം പാടിയ ചലച്ചിത്ര ഗാനത്തിന്റെ നാലുവരിയെങ്കിലും ചേര്‍ക്കാന്‍ 10 കല്പനകള്‍ എന്ന ചിത്രത്തിന്റെ അണിയറക്കാര്‍ ശ്രമിക്കണമായിരുന്നെന്നും. അഭിലാഷ് പുതുക്കാട് പറഞ്ഞിരുന്നു.

രാജ്യത്തെ അതിശയിപ്പിച്ച ആലാപന ശൈലിയുള്ള ഗായികയോടുള്ള അനാദരവാണിതെന്നാണ് അഭിലാഷ് പറഞ്ഞിരുന്നത്. എന്നാല്‍ വിഷയത്തില്‍ തങ്ങളുടെ ഭാഗം വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാട്ടിന് ഈണമിട്ട മിഥുന്‍ ഈശ്വറും നിര്‍മാതാക്കളിലൊരാളായിരുന്ന ജിജി അഞ്ചാണിയും.


Dont Miss ഞാന്‍ അംബേദ്കറുടെ ദത്തുപുത്രന്‍; ഭ്രാന്താണെന്നു പറയുന്നവര്‍ എങ്ങനെയാണ് തന്നെ ജയിലിലേക്ക് അയക്കുക? മാധ്യമ നിരോധന ഉത്തരവ് റദ്ദു ചെയ്യുന്നുവെന്നും ജസ്റ്റിസ് കര്‍ണന്‍


ജാനകിയമ്മയോട് ഒരിക്കലും തങ്ങള്‍ അനാദരവ് കാണിച്ചിട്ടില്ലെന്നും സിനിമയില്‍ അവസാന നിമിഷം വന്ന ചില മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ പാട്ട് ഉള്‍ക്കൊള്ളിക്കാനാകാതെ പോയതാണെന്നുമാണ് ഇവര്‍ പറയുന്നത്. മനോരമാന്യൂസിനോട് സംസാരിക്കുകയായിരുന്നു ഇവര്‍.

രണ്ടര മണിക്കൂര്‍ ആയിരുന്നു സിനിമയുടെ ദൈര്‍ഘ്യം. ഇത് രണ്ടു മണിക്കൂര്‍ ആക്കണമെന്ന് വിതരണക്കാര്‍ ആവശ്യപ്പെട്ടതോടെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു. ഈ പാട്ട് നിലനിര്‍ത്താന്‍ പരമാവധി ശ്രമിച്ചുവെങ്കിലും നടന്നില്ല. പാട്ടിന്റെ രംഗങ്ങളൊക്കെ ഏറെ ഭംഗിയോടെയാണു ചിത്രീകരിച്ചതും. ഈണവും വരികളുമെല്ലാം എന്നെന്നും ഓര്‍ത്തിരിക്കുന്നതുമായിരുന്നു. പക്ഷേ ദൈര്‍ഘ്യം കുറയ്‌ക്കേണ്ടി വന്നതോടെ അത് ഒഴിവാക്കാതെ നിവൃത്തിയില്ലായിരുന്നു. പാട്ട് ഒഴിവാക്കേണ്ടി വന്നതില്‍ അതിയായ വിഷമമുണ്ടെന്നും ഇവര്‍ പറയുന്നു.