Categories

Headlines

എസ്. ജാനകി പത്മഭൂഷണ്‍ ബഹുമതി നിരസിച്ചു

ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ ഗായിക എസ്.ജാനകി പദ്മഭൂഷണ്‍ ബഹുമതി നിരസിച്ചു. ഉത്തരേന്ത്യയില്‍ നിന്നുള്ള ആളുകളെ പദ്മ അവാര്‍ഡിനായി കൂടുതല്‍ പരിഗണിച്ചതില്‍ പ്രതിഷേധിച്ചാണ് ബഹുമതി നിഷേധിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

Ads By Google

‘എനിക്ക് കടുത്ത നിരാശയുണ്ട്. ഇത്തവണത്തെ പദ്മ അവാര്‍ഡുകളില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള ആളുകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കി. അതുകൊണ്ട് തന്നെ പദ്മഭൂഷണ്‍ ബഹുമതി സ്വീകരിക്കില്ല-ജാനകി പറഞ്ഞു.

ദക്ഷിണേന്ത്യയിലാണ് പദ്മ അവാര്‍ഡുകള്‍ നേടാന്‍ അര്‍ഹരായവര്‍ ഏറെയുള്ളത്. എന്നാല്‍ എന്തുകൊണ്ടോ പലരുടേയും പേര് ലിസ്റ്റില്‍ വന്നില്ല. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും അവര്‍ പറഞ്ഞു.

കേരളം തന്നെ പദ്മ അവാര്‍ഡുകള്‍ക്കായി 39 പേരുടെ പേരുകളാണ് കേന്ദ്രത്തിന് ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് മുതിര്‍ന്ന നടന്‍ മധുവിന്(പദ്മശ്രീ) മാത്രമാണ് ബഹുമതി ലഭിച്ചത്.

മധുവിനൊപ്പം തന്നെ നടി ശ്രീദേവി, നാനാ പടേകര്‍ കായിക രംഗത്തുനിന്ന് ഷൂട്ടിങ് താരം വിജയ് കുമാര്‍, ബോക്‌സര്‍ ഡിങ്കോ സിങ്, ഗുസ്തിക്കാരന്‍ യോഗേശ്വര്‍ ദത്ത്, പര്‍വതാരോഹക പ്രേമലത അഗര്‍വാള്‍, കനൂയിങ് താരം ബജ്‌റങ് ലാല്‍ തക്കര്‍, പാരാംലിംപ്കിസ്‌ക് ഹൈജംപ് താരം എച്ച്.എന്‍. ഗിരിഷ, എന്നിവരും പത്മശ്രീ പുരസ്‌ക്കാരത്തിന് അര്‍ഹരായി. എന്നിവര്‍ പത്മശ്രീ പുരസ്‌ക്കാത്തിന് അര്‍ഹരായി.

എസ്. ജാനകിയ്‌ക്കൊപ്പം പ്രതിരോധ വിഭാഗം ശാസ്ത്രജ്ഞന്‍ ഡോ. എ. ശിവതാണുപിള്ള എന്നിവര്‍ക്കും പത്മഭൂഷണും ലഭിച്ചു.  108 പത്മ അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്.

Tagged with:


കീറിപ്പറഞ്ഞ വസ്ത്രവുമായി കൂട്ട ബലാത്സംഗത്തില്‍നിന്ന് രക്ഷപ്പെട്ടെത്തിയ ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയോട് ഇത് ഫ്രീ-സെക്‌സ് രാജ്യമല്ലെന്ന് പൊലീസ്, പെണ്‍കുട്ടിയെക്കൊണ്ട് മാപ്പെഴുതിക്കാന്‍ ശ്രമിച്ചതായും ആരോപണം

ഫരീദാബാദ്: കൂട്ടുകാരോടൊപ്പം പുറത്തുപോയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ചതായി പരാതി. ഫരീദാബാദില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതി പൊലീസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നു.അസോള വന്യജീവിസങ്കേതത്തിലെ ഭരദ്വാജ് തടാകം സന്ദര്‍ശിക്കാന്‍ കൂട്ടുകരോടൊപ്പം പോയതായിരുന്നു വിദ്യാര്‍ത്