എഡിറ്റര്‍
എഡിറ്റര്‍
എസ്.ജെ.ഡി പാലക്കാട് സീറ്റില്‍ മത്സരിച്ചേക്കും
എഡിറ്റര്‍
Monday 10th March 2014 5:01pm

veerendra-kumar

തിരുവനന്തപുരം: സോഷ്യലിസ്റ്റ് ജനത പാലക്കാട് സീറ്റില്‍ മത്സരിക്കാന്‍ സാധ്യത. വടകരയോ വയനാടോ കോണ്‍ഗ്രസ് നല്‍കാത്ത സാഹചര്യത്തിലാണ് പാലക്കാട് സീറ്റില്‍ മത്സരിക്കാന്‍ എസ്.ജെ.ഡി തീരുമാനിച്ചത്.

പാലക്കാട് എസ്.ജെ.ഡി തോല്‍ക്കുകയാണെങ്കില്‍ രാജ്യസഭാ സീറ്റ് നല്‍കുന്നത് പരിഗണിക്കാമെന്ന ഫോര്‍മ്മുലയാണ് ഇന്ന് കോണ്‍ഗ്രസ് നേതാക്കള്‍ എസ്.ജെ.ഡിയ്ക്ക് മുന്നില്‍ വച്ചത്.

എന്നാല്‍ ഇത് ഒത്തുതീര്‍പ്പ് ഫോര്‍മുലയല്ലെന്നും കേരളത്തിലെ 20 സീറ്റുകളിലും എസ്.ജെ.ഡിയ്ക്ക് വിജസാധ്യതയുണ്ടെന്നും പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ പറഞ്ഞു.

പാലക്കാട് സ്ഥാനാര്‍ത്ഥി ആരാകണമെന്ന് നാളെ ചേരുന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷം തീരുമാനിക്കും.

വിജയ സാധ്യത കുറഞ്ഞ പാലക്കാട് സീറ്റില്‍ മത്സരിക്കാന്‍ തങ്ങളില്ലെന്ന് എസ്.ജെ.ഡി അറിയിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ആര്‍.എസ്.പിക്ക് കൊല്ലം സീറ്റ് നല്‍കാന്‍ ധാരണയായതോടെയാണ് എസ്.ജെ.ഡി വീണ്ടും വടകരയോ വയനാടോ വേണമെന്ന ആവശ്യത്തിലുറച്ച് നിന്നിരുന്നത്.

Advertisement