എഡിറ്റര്‍
എഡിറ്റര്‍
സാഹോദര്യ സന്ദേശമുയര്‍ത്തി ചക്ലിയ സമുദായത്തോടോപ്പം എസ്.ഐ.ഒവിന്റെ ഇഫ്താര്‍ വിരുന്ന്
എഡിറ്റര്‍
Wednesday 21st June 2017 2:32pm

മുതലമട: ജാതിവിവേചനത്തിനും അയിത്തത്തിനുമെതിരെ പോരാട്ടം നയിക്കുന്ന ചക്ലിയ സമുദായത്തിനു ഐക്യദാര്‍ഢ്യം അര്‍പ്പിച്ചു എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുതലമട അംബേദ്കര്‍ കോളനിയില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു.

ഇഫ്താര്‍ വിരുന്ന് നോവലിസ്റ്റും ആക്ടിവിസ്റ്റുമായ രൂപേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ ജാതിയുടെയും അയിത്തത്തിന്റെയും പേരില്‍ വലിയ വിവേചനമാണ് ചകല്ലിയ സമുദായം അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന സമൂഹത്തെ ഉന്നതിയിലേക്ക് കൊണ്ടുവരുന്നതിനുളള നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കേണ്ടത് എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട് റമദാന്‍ ഇഫ്താര്‍ സന്ദേശം നല്‍കി. ജാതിവിവേചനം അനുഭവിക്കുന്ന സമുദായങ്ങളെ ഉന്നതിയിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി അജിത് കൊല്ലംകോട്, ജമാഅത്തെ ഇസ് ലാമി ജില്ലാ വൈസ് പ്രസിഡന്റ് ബഷീര്‍ ഹസന്‍ നദ്വി ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറ, വിവരാവകാശ പ്രവര്‍ത്തകന്‍ വി.പി നിജാമുദ്ദീന്‍, അംബേദ്കര്‍ സംരക്ഷണ സമിതി രക്ഷാധികാരി ശിവരാജ്, ആദിവാസി സംരക്ഷണ സംഘം സംസ്ഥാന നേതാവ് നീലിപ്പാറ മാരിയപ്പന്‍ തുടങ്ങിയവര്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു. എസ്.ഐ.ഒ പാലക്കാട് ജില്ലാ പ്രസിഡന്റ് ഫാസില്‍ നന്ദി പറഞ്ഞു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി മുജീബ് റഹ്മാന്‍ സ്വാഗതം പറഞ്ഞു.

Advertisement