എഡിറ്റര്‍
എഡിറ്റര്‍
വിവാദ ഇമെയില്‍ കേസ്: എസ്.ഐയെ പിരിച്ച് വിടുന്നു
എഡിറ്റര്‍
Thursday 6th March 2014 2:36pm

 

biju-salim   തിരുവനന്തപുരം: വിവാദ ഇമെയില്‍ കേസിലെ പ്രധാന പ്രതിയും ഹൈ-ടെക് എന്‍ക്വയറി സെല്ലിലെ റിസര്‍വ് എസ്.ഐയുമായ ബിജു സലിമിനെ പിരിച്ച് വിടാന്‍ തീരുമാനം.

ജോലിയില്‍ നിന്ന് പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് കാണിച്ച് ബിജുവിന് നോട്ടീസ് നല്‍കി. ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് വകുപ്പിന്റെ നടപടി.

അന്വേഷണത്തില്‍ ഒന്നാം പ്രതിയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2012 ജനുവരിയില്‍ ബിജു സലിമിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ബിജു സലിമിന് പുറമെ ഡോ.ദസ്തകീര്‍, അഡ്വ.എസ് ഷാനവാസ് എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. ഇവരെക്കൂടാതെ നിരവധി മാധ്യമപ്രവര്‍ത്തകരും പ്രതിപ്പട്ടികയിലുണ്ട്.

രഹസ്യാന്വേഷണ വിഭാഗം കേരളത്തിലെ 268 പൗരന്‍മാരുടെ ഇമെയില്‍ ഐഡികള്‍ ചോര്‍ത്തിയെന്ന വാര്‍ത്തയാണ് സംഭവം.

സംസ്ഥാന സര്‍ക്കാരിന്റെ രഹസ്യാന്വേഷണവിഭാഗം തീവ്രവാദിബന്ധം ആരോപിച്ച് മുസ്‌ലീം സമുദായത്തില്‍പ്പെട്ട പ്രമുഖര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന്റെ വിവരങ്ങള്‍ ബിജു ചോര്‍ത്തി നല്‍കിയെന്നായിരുന്നു ആരോപണം.

കേരളത്തില്‍ 258 മുസ്‌ലിംകളുടെതുള്‍പ്പെടെ 268 പേരുടെ ഇമെയില്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

ഇമെയില്‍ വിവാദം: പരിശോധനക്ക് കാരണമായത് ഈദ് ആശംസ

ഇ-മെയില്‍ വിവാദം: വിജു. വി നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുതുടങ്ങി

Advertisement