എഡിറ്റര്‍
എഡിറ്റര്‍
തന്നെ കയ്യേറ്റം ചെയ്തത് എസ്എഫ്‌ഐക്കാരെന്ന് സുധാകരന്‍
എഡിറ്റര്‍
Wednesday 19th March 2014 2:07pm

k.sudhakaran

കണ്ണൂര്‍: തന്നെ കയ്യേറ്റം ചെയ്തത് എസ്എഫ് ഐക്കാര്‍ തന്നെയാണെന്ന് സുധാകരന്‍ എംപി. തന്നെ കയ്യേറ്റം ചെയ്തത് കെഎസ്‌യുക്കാരാണെന്നായിരുന്നു എസ്എഫ് ഐക്കാര്‍ വാദിച്ചത്.

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മട്ടന്നൂര്‍ എന്‍എസ്എസ് കോലേജിലെത്തിയതായിരുന്നു സുധാകരന്‍. കോളേജിലെത്തിയ സുധാകരനെ കെ.എസ്.യു പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് സ്വീകരിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്.

പടക്കം പൊട്ടിച്ചപ്പോള്‍ തീ പിടിച്ചു എന്നാരോപിച്ച് എസ്എഫ് ഐ പ്രവര്‍ത്തകര്‍ സുധാകരന്‍ പ്രസംഗിച്ചുനിന്ന ക്ലാസില്‍ കയറി ബഹളം വച്ചത് കെ.എസ്.യു പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.

തീയിട്ടത് എസ്എഫ് ഐക്കാരാണെന്ന് കെഎസ്‌യുവും മനപ്പൂര്‍വ്വം പ്രശ്‌നം ഉണ്ടാക്കുക ലക്ഷ്യമിട്ട് കെഎസ്‌യുക്കാര്‍ തന്നെയാണ് തീയിട്ടതെന്ന് എസ്എഫ് ഐക്കാരും ആരോപിച്ചതോടെ പ്രശ്‌നം കയ്യാങ്കളിയിലേക്കെത്തുകയായിരുന്നു.  ഇതിനിടെയായിരുന്നു സുധാകരന് നേരെ കയ്യേറ്റശ്രമം ഉണ്ടായത്.

എന്നാല്‍ അബ്ദുല്ലക്കുട്ടി എംഎല്‍എക്കെതിരായ പ്രതിഷേധം മാത്രമായിരുന്നു നടന്നതെന്നാണ് എസ്എഫ് ഐക്കാര്‍ പറയുന്നത്.

Advertisement