കണ്ണൂര്‍: കണ്ണൂരില്‍ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചാണ് അക്രമത്തില്‍ കലാശിച്ചത്.

സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. പതിനൊന്നു മണിയോടെ കളക്‌ട്രേറ്റിന് മുന്നില്‍ എത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ പോലീസിനെ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് പോലീസ് ലാത്തി വീശി. പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.

Subscribe Us:

ലാത്തിച്ചാര്‍ജ് നടത്തിയിട്ടും വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.  ജലപീരങ്കി പ്രയോഗത്തില്‍ ചില ചാനലുകളുടെ ക്യാമറകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ചില മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സംഘര്‍ഷത്തെ തുടര്‍ന്ന് സി.പി.ഐ.എം നേതാക്കള്‍ സ്ഥലത്തെത്തുകയും പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയും ചെയ്തു.