തൊടുപുഴ: എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്.എഫ്.ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന അനീഷ് രാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് തൊടുപുഴ പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്‌.

പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു. പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 3 പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ തൊടുപുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe Us:

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തൊടുപുഴ പോലീസ് സ്‌റ്റേഷനിലേക്ക്  മാര്‍ച്ച്‌ നടത്തി.

അനീഷിന്റെ കൊലപാതകത്തിനു നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഭിലാഷിനെയും സഹോദരന്‍ രൂപേഷിനെയും സംഭവസ്ഥലത്തുനിന്നു പിടികൂടിയെങ്കിലും പങ്കാളികളായ മറ്റ് ഏഴുപേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനോ അറസ്റ്റ് ചെയ്യാനോ പൊലീസ് തയാറായിട്ടില്ലെന്ന് എസ്.എഫ്.ആരോപിച്ചു.