Categories

എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറിക്ക് വെട്ടേറ്റു

sword-with-blood

പാലക്കാട്: പാലക്കാട് എസ്.ഡി.പി.ഐയുടെ ജില്ലാ സെക്രട്ടറിക്ക് വെട്ടേറ്റു.

ഇ.എസ് കാജാ ഹുസൈനാണ് വെട്ടേറ്റത്. ഒറ്റപ്പാലത്തെ വാണിയം കുളത്ത് വെച്ചാണ് ഇയാള്‍ക്ക് വെട്ടേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഹുസൈനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം തിരൂര്‍ മംഗലത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകരെ വെട്ടിയിരുന്നു.

പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്തംഗവുമായ കൂട്ടായി വാടിക്കല്‍ എ.കെ. അബ്ദുല്‍മജീദ് (55), ഈസ്പ്പാടത്ത് അര്‍ഷദ് (35) എന്നിവര്‍ക്കായിരുന്നു വെട്ടേറ്റത്.

ഇവരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവരികയും ചെയ്തിരുന്നു.

മംഗലം ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ സി.പി.ഐ.എം നേതൃത്വത്തിലുള്ള ഇടതുവികസന മുന്നണി വിജയിച്ചതിന്റെ ആഹ്ലാദപ്രകടനം കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് പടിഞ്ഞാറെക്കരയില്‍ നിന്ന് പുറത്തൂരിലേക്ക് പോവുകയായിരുന്ന ഇരുവരേയും പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിപ്പിരിക്കേല്‍പ്പിച്ചത്.

സംഭവത്തില്‍  മജീദ്, അബ്ദുള്‍ ഗഫൂര്‍, സാഹിനൂര്‍, നൗഫല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.