മുംബൈ: എസ്.ബി.ഐയുടെ 101 ശാഖകള്‍ കൂടി ഇന്ന് തുറന്നു. ധനമന്ത്രി പി. ചിദംബരം ഒരേസമയം ഈ ശാഖകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി  നിര്‍വഹിക്കും.

Ads By Google

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖാ വികസനത്തിന്റെ ഭാഗമായാണ് 101 ശാഖകള്‍ കൂടി തുറന്നത്.

മഹിളാ ദിനാഘോഷത്തിന്റെ ഭാഗമായി വനിതകള്‍ക്കായുള്ള സ്ത്രീശക്തി സേവിങ്ങ്‌സ് ക്യാമ്പെയ്ന്‍ മുഴുവന്‍ ശാഖകളിലും നടക്കും. ഇതിനായി മാര്‍ച്ച് എട്ടുവരെ  സൗകര്യങ്ങള്‍ ക്രമീകരിക്കും.

കേരളത്തില്‍ 10 ശാഖകളാണ് ആരംഭിക്കുന്നത്. കോഴിക്കോട് അഡ്മിനിസ്‌റ്റേറ്റീവ് ഓഫിസ് പരിധിയില്‍ ചെമ്മാട്, മീഞ്ചന്ത ശാഖകള്‍ ആരംഭിക്കുന്നതോടെ വടക്കന്‍ കേരളത്തില്‍ ബാങ്കിന് 82 ശാഖകള്‍ ആകും.