റുവാണ്ട: 1994ലെ റുവാണ്ട കൂട്ടക്കൊലക്കേസില്‍ അന്നത്തെ കുടുംബക്ഷേമ മന്ത്രിയായിരുന്ന പോള്‍ലിന്‍ നിംസംസുക്കോയ്ക്ക് ജീവപര്യന്തം തടവ്. ഐക്യരാഷ്ട്രസമിതി നിയമിച്ച അന്താരാഷ്ട്ര യുദ്ധക്കുറ്റ വിചാരണക്കോടതിയാണ് ശിക്ഷ വിധിച്ചത്.

1994 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് കേസിനാസ്പദമായ നരഹത്യ നടന്നത്. ബെല്‍ജിയത്തിന്റെ കോളനിയായ റുവാണ്ടയില്‍ രണ്ട് വംശങ്ങള്‍ തമ്മിലുള്ള ശത്രുതയാണ് കലാപമായി മാറിയത്. കലാപത്തില്‍ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെടുകയും അത്രയും സ്ത്രീകള്‍ മാനഭംഗത്തിനിരയാകുകയും ചെയ്തിരുന്നു.

65കാരിയായ വനിതാമന്ത്രിയും ഇവരുടെ മകനും സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. ഈ കേസില്‍ അന്നത്തെ സൈനിക മേധാവിയായിരുന്ന അഗസ്റ്റിന്‍ ബിസിമുംഗുവിനെ യു.എന്‍ യുദ്ധക്കുറ്റവിചാരണ കോടതി നേരത്തെ 30 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.മറ്റു രണ്ടു ജനറല്‍മാര്‍ക്ക് 20 വര്‍ഷം വീതവുമാണ് തടവുശിക്ഷ വിധിച്ചത്.