Categories

ഇന്ത്യയുടെ അഭിമാനമായി റസ്‌തോം-1

ബാംഗ്ലൂര്‍: പ്രതിരോധ ഗവേഷണ വികസന സ്ഥാപനം വികസിപ്പിച്ചെടുത്ത പൈലറ്റില്ലാത്ത നിരീക്ഷണവിമാനം റസ്‌തോം-1 വിജയകരമായി പരീക്ഷിച്ചു. ഹൊസ്തൂറിലെ തനേജാ എയ്‌റോസ്‌പേസ് കേന്ദ്രത്തില്‍ നിന്നാണ് റസ്‌തോം-1 കുതിച്ചുയര്‍ന്നത്.

സ്വകാര്യ-സര്‍ക്കാര്‍ സംയുക്തസംരഭമാണ് റസ്‌തോം. മൂന്നുമീറ്റര്‍ നീളവും ഒന്നരമീറ്ററോളം ഉയരവുമുള്ളതാണ് റസ്‌തോം-1. ഏകദേശം 12 മിനുറ്റോളം നീണ്ടുനിന്ന റസ്‌തോമിന്റെ പരീക്ഷപറക്കല്‍ നിയന്ത്രിച്ചത് ലഫ്.കേണല്‍ വി എസ് ഥാപ്പയായിരുന്നു. ശത്രുകേന്ദ്രങ്ങളില്‍ പറന്നിറങ്ങി വിവരങ്ങള്‍ ചോര്‍ത്താനായിരിക്കും റസ്‌തോമിനെ ഉപയോഗിക്കുക.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.