എഡിറ്റര്‍
എഡിറ്റര്‍
ഒളിമ്പിക് തോല്‍വി: റഷ്യന്‍ കോച്ച് ജീവനൊടുക്കി
എഡിറ്റര്‍
Friday 31st August 2012 1:18pm

മോസ്‌കോ: ഒളിമ്പിക്‌സില്‍ ടീമിന്റെ മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശന വിധേയനായ കോച്ച് ജീവനൊടുക്കി. റഷ്യന്‍ വനിതാ വോളിബോള്‍ ടീം കോച്ച് സെര്‍ജി ഒവ്ചിന്നികോവ് (43) ആണ് ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ചത്.

Ads By Google

കഴിഞ്ഞ ഡിസംബറില്‍ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റ സെര്‍ജിയുടെ കീഴില്‍ യോഗ്യതാ മത്സരങ്ങളിലെ മികച്ച പ്രകടനത്തോടെയാണ് ടീം ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. 2006, 2010 വര്‍ഷങ്ങളില്‍ ലോകകിരീടം നേടിയ റഷ്യ ഒളിമ്പിക്‌സില്‍ ഏറെ സാധ്യത കല്‍പിക്കപ്പെട്ട ടീമായിരുന്നു.

എന്നാല്‍ ഒളിമ്പിക്‌സിലെ അപ്രതീക്ഷിത തോല്‍വി ടീം അധികൃതരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. സ്ഥിരതയും കൃത്യതയുമില്ലാത്ത കോച്ചിങ് ശൈലിയാണ് തോല്‍വിക്ക് കാരണമായതെന്നും തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം കോച്ചിനാണെന്നും വിമര്‍ശനമുണ്ടായിരുന്നു.

ടീമിന്റെ തോല്‍വിയില്‍ കടുത്ത നിരാശയിലായിരുന്ന സെര്‍ജി തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി അറിയിച്ചിരുന്നു. ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ബ്രസീലിനോടായിരുന്നു ക്വാര്‍ട്ടറില്‍ റഷ്യ തോറ്റത്.

സെര്‍ജിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു

Advertisement