Administrator
Administrator
റ­ഷ്യ­ക്ക് വേ­ണ്ടി ചാ­ര­വൃത്തി: ഒ­രാള്‍ കു­റ്റം സ­മ്മ­തിച്ചു
Administrator
Friday 2nd July 2010 11:25am

ന്യൂയോര്‍ക്ക്: ചാര­വൃ­ത്ത­ന­ത്തി­ന്റെ പേ­രില്‍­ യുഎസില്‍ അറസ്റ്റിലായ റഷ്യന്‍ വംഷജരില്‍­ ഒരാള്‍ കോ­ട­തി­യില്‍ കുറ്റസമ്മതം ന­ട­ത്തി­. ജുവാന്‍ ലസാറോ ആണ് ഇന്നലെ കോടതിയില്‍ ഹാജരാക്കിയ­പ്പോള്‍ കു­റ്റ­സമ്മ­തം ന­ട­ത്തി­യത്. താന്‍ റഷ്യക്കു വേണ്ടി ഒട്ടേറെ ചാരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടി­രു­ന്നു­വെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തനിക്കു യാതൊരു കുറ്റബോധവും ഇല്ലെന്നും ജുവാന്‍ കോടതിയില്‍ പറ­ഞ്ഞു.

ഭാര്യയും സുഹൃത്തും മുഖേന താന്‍ റഷ്യയിലേക്ക് യുഎസിലെ സുപ്രധാന വിവരങ്ങള്‍ അടങ്ങിയ കത്തുകള്‍ കൊടുത്തയച്ചിരുന്നെന്നും ഇയാള്‍ ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതിയില്‍ പ­റഞ്ഞു. മൂ­ന്നു പേ­രെ­യും കോ­ട­തി­യില്‍ ഹാ­ജ­രാ­ക്കി­യി­രുന്നു.

റ­ഷ്യ­ക്ക് വേ­ണ്ടി ചാ­ര­വൃ­ത്തി ന­ടത്തി­യ കേ­സില്‍ ബോസ്റ്റന്‍, ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, വെര്‍ജീനിയ എന്നിവിടങ്ങളില്‍ 10 പേ­രെ എ­ഫ് ബി ഐ അ­റ­സ്റ്റ് ചെ­യ്യു­ക­യാ­യി­രുന്നു. എന്നാല്‍ യു എസ് നടപടിയില്‍ വന്‍ പ്രതിഷേധം അറിയിച്ച റഷ്യ അമേരിക്കയുടെ ചാരവൃത്തി ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും യുക്തിക്കു നിരക്കാത്തതുമാണെന്ന് ആരോപിച്ചിരുന്നു.

Advertisement