സ്‌റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ ഊര്‍ജ്ജതതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ആന്ദ്രെ ജീമും കോണ്‍സ്റ്റാന്റിന്‍ നോവോസ്ലോവും പങ്കിട്ടു. ഇരുവരും റഷ്യന്‍ ശാസ്ത്രജ്ഞരാണ്. കാര്‍ബണിന്റെ തന്‍മാത്ര തലത്തിലെ പഠനങ്ങള്‍ക്കാണ് പുരസ്‌കാരം.

ടച്ച സ്‌ക്രീന്‍, ലൈറ്റ് പാനലുകള്‍, സോളാര്‍ സെല്ലുകള്‍ എന്നിവയിലുപയോഗിക്കുന്ന കാര്‍ബണിന്റെ ചെറിയ രൂപാന്തരമായ ഗ്രാഫീനെക്കുറിച്ചുള്ള പഠനങ്ങളാണ് ഇരുവരെയും പ്രശസ്തരാക്കിയത്. കോപ്പറിനെപ്പോലെയുള്ള സുതാര്യമായ വൈദ്യുത ചാലകമാണ് ഗ്രാഫീന്‍. സാധാരണ പെന്‍സിലുകളില്‍ കാണുന്ന ഗ്രാഫൈറ്റില്‍ നിന്നുമാണ് ജീമും നോവോസ്ലോവും ഗ്രാഫീന്‍ വേര്‍തിരിച്ചെടുത്തത്.

Subscribe Us:

ഒരു തന്‍മാത്രാരൂപത്തില്‍ കാര്‍ബണിന് സംഭവിക്കുന്ന സ്വഭാവസവിശേഷതയായിരുന്നു ഇരുവരുടേയും പഠനവിഷയം. ക്വാണ്ടം ഫിസിക്‌സിലെ സൂക്ഷ്മതലങ്ങളിലേക്ക് നയിക്കുന്ന കണ്ടുപിടുത്തമാണ് ജീമും നോവോസ്ലോവും ചേര്‍ന്ന് നടത്തിയതെന്ന് നോബേല്‍കമ്മറ്റി അഭിപ്രായപ്പെട്ടു.