റഷ്യ: റഷ്യയില്‍ വിമാനം തകര്‍ന്ന് വീണ് മുപ്പത്തിയാറ് പേര്‍ മരിച്ചു. പടിഞ്ഞാറന്‍ റഷ്യയില്‍ മോസ്‌ക്കോയ്ക്ക് വടക്കായി യാറോസ്ലാവിലാണ്  അപകടമുണ്ടായത്. ഐസ് ഹോക്കി ടീംമഗങ്ങളുമായി പോയ വിമാനമാണ് അപകടത്തില്‍ പെട്ടത്.

വിമാനത്തില്‍ 37 പേര്‍ ഉണ്ടായിരുന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. യാത്രാവിമാനമായ യാക്ക് 42 ആണ് അപകടത്തില്‍പെട്ടത്. കോണ്ടിനെന്റല്‍ ഹോക്കി ലീഗിനായി പുറപ്പെട്ട ലോക്കോമോട്ടീവ് ഐസ് ഹോക്കി ടീമംഗങ്ങളാണ് മരിച്ചത്. ടീമുമായി മോസ്‌കോയില്‍ നിന്ന് ബെലാറസിലെ മിന്‍സ്‌ക്കിലേക്ക്് പറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.