മോസ്‌കോ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി വ്‌ളാഡിമിര്‍ പുടിനെതിരെ റഷ്യയില്‍ വീണ്ടും പ്രതിഷേധം.
ഡിസംബര്‍ നാലിന് നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പു വീണ്ടും നടത്തണമെന്നും കൃത്രിമം കാണിച്ച ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം.

റഷ്യന്‍ തലസ്ഥാനത്ത് ലക്ഷക്കണക്കിന് ആളുകളാണ് റാലിയില്‍ പങ്കെടുത്തത്. റഷ്യയിലെ കനത്ത മഞ്ഞിനെ വകവെയ്ക്കാതെയാണ് ജനം തെരുവിലിറങ്ങിയത്. മോസ്‌കോ കണ്ട ഏറ്റവും വലിയ റാലിയാണിതെന്നാണ് നിരീക്ഷകരുടെ  അഭിപ്രായം.

റഷ്യന്‍ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി വ്‌ളാഡിമിര്‍ പുടിന്റെ പാര്‍ട്ടി കേവലഭൂരിപക്ഷത്തില്‍ ജയിച്ചത് കൃത്രിമം കാണിച്ചിട്ടാണെന്ന ആരോപണം നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പ്രകടമായത് ജനവികാരമാണെന്നും അല്ലാതെ മറ്റു രീതിയിലുള്ള കൃത്രിമത്വം തിരഞ്ഞെടുപ്പില്‍ കാണിച്ചിട്ടില്ലെന്നുമായിരുന്നു പുടിന്റെ വാദം. നീതിപൂര്‍വ്വമായ തിരഞ്ഞെടുപ്പ് നടത്തണമെന്നും റഷ്യയെ സ്വതന്ത്രമാക്കണമെന്ന മുദ്രാവാക്യങ്ങളുമായാണ് ജനങ്ങള്‍ റാലിയില്‍ പങ്കെടുത്തത്.

Malayalam News

Kerala News In English