Categories

റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് 11 മരണം

മോസ്‌കോ: മധ്യ റഷ്യയില്‍ സൈനിക വിമാനം തകര്‍ന്ന് 11 പേര്‍ മരിച്ചു. ആന്റോനോവ് AN-22 എന്ന വിമാനമാണ് തകര്‍ന്നത്.

പതിനൊന്നുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാം സംഭവസ്ഥലത്തു വച്ചുതന്നെ മരിക്കുകയായിരുന്നു. റഷ്യയുടെ അതിര്‍ത്തി പ്രദേശമായ ടൂള-ഒറിയോള്‍ മേഖലിയിലാണ് വിമാനം തകര്‍ന്നുവീണത്. വൊറോണസില്‍ നിന്നും ട്വിറിലേക്ക് പറക്കുകയായിരുന്ന വിമാനം പിന്നീട് റഡാറില്‍ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. അപകടകാരണം വ്യക്തമല്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.