ന്യൂയോര്‍ക്ക്: ഖത്തറിനെതിരായ ഉപരോധ നടപടിക്ക് പിന്നില്‍ ഗൂഢാലോചന നടന്നതായി അമേരിക്കന്‍ രഹസ്യാനേഷണ ഏജന്‍സി. റഷ്യന്‍ ഹാക്കര്‍മാരുടെ പ്രവര്‍ത്തനങ്ങളാണ് ഉപരോധത്തിന് പിന്നിലെന്ന് സി.എന്‍.എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. വ്യാജ വാര്‍ത്തകളാണ് ഖത്തറിനെ ഒറ്റപ്പെടുത്താന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.


Also read കശാപ്പ് നിയന്ത്രണത്തിന് സ്റ്റേ ഇല്ല; വിശദമായ വാദം കേള്‍ക്കണം; ഇടക്കാല ഇത്തരവില്ലെന്നും കേരള ഹൈക്കോടതി


ഗള്‍ഫ് രാഷ്ട്രങ്ങളുമായുള്ള അമേരിക്കയുടെ ബന്ധത്തെ തകര്‍ക്കാനാണ് റഷ്യന്‍ ഹാക്കര്‍മാര്‍ ഈ നീക്കം നടത്തിയതെന്നും ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ ദോഹയിലേക്ക് എഫ്.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ റഷ്യന്‍ ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്നത് സംബന്ധിക്കുന്ന കൂടുതല്‍ തെളിവുകള്‍ ഒന്നും അമേരിക്കന്‍ ഏജന്‍സിപുറത്ത് വിട്ടിട്ടില്ല. ഖത്തറിനെ സഹായിക്കാനായി റഷ്യന്‍ ഹാക്കര്‍മാരുടെ നീക്കം അന്വേഷിക്കുമെന്ന് എഫ്.ബി.ഐ അറിയിച്ചു. അടുത്തിടെ പുറത്തു വന്ന വ്യാജ വാര്‍ത്തകള്‍ക്ക് പിന്നിലും റഷ്യന്‍ ഹാക്കര്‍മാരാണെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


Dont miss ഖത്തറിനെ അനുകൂലിച്ച് സോഷ്യല്‍മീഡിയയില്‍ എഴുതിയാല്‍ 15 വര്‍ഷം തടവും 5 ലക്ഷം ദിര്‍ഹം പിഴയും; കടുത്ത നിയന്ത്രണവുമായി യു.എ.ഇ


എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ എഫ്.ബി.ഐയും സി.ഐ.എയും വിസമ്മതിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ട് ഉടന്‍ പുറത്ത് വിടുമെന്നും വാഷിങ്ടണിലെ ഖത്തര്‍ എംബസി വക്താവ് പറഞ്ഞു.