പനജി: ഗോവയിലെ ഹോട്ടല്‍ മുറിയില്‍ റഷ്യന്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആറു ദിവസം മുന്‍പ് ടൂറിസ്റ്റ് വിസയില്‍ എത്തിയ എലീന(33)നെയാണ് വടക്കന്‍ ഗോവയിലെ അറാപോറാ പ്രദേശത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം കണ്ടെത്തിയത്. മുറി അകത്തു നിന്നു പൂട്ടിയിരുന്നു. എലീനയില്‍ നിന്നു പ്രതികരണമില്ലാതായപ്പോള്‍ മറ്റൊരു കീ ഉപേയോഗിച്ച് മുറി തുറന്ന ഹോട്ടല്‍ ജീവനക്കാരാണ് സംഭവം ആദ്യം കണ്ടത്.

എലീന ഒറ്റയ്ക്കാണ് ഇന്ത്യയിലേക്കു വന്നതെന്നും ഈ മാസം 24ന് തിരികെ പോവുമായിരുന്നെന്നും പൊലീസ് ഇന്‍സ്‌പെക്ടര്‍ മഞ്ജു നാഥ് ദേശായി അറിയിച്ചു. പൊലീസ് മൃതദേഹം
പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ഗോവയില്‍ വിദേശികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടി വരുന്ന പശ്ചാത്തലത്തിലാണ് പുതിയ സംഭവം.