Categories

എതിരാളിയുടെ ആക്രമണത്തില്‍ പരുക്കേറ്റ റഷ്യന്‍ ബോക്‌സര്‍ മരിച്ചു

മോസ്‌ക്കോ: റഷ്യക്കാരനായ യുവ ബോക്‌സര്‍ സിമാക്കോവ് (27) മല്‍സരത്തിനിടെ റിംഗില്‍ കുഴഞ്ഞുവീണു. എതിരാളിയുടെ ആക്രമണത്തില്‍ തലയ്ക്ക് ക്ഷതമേറ്റ സിമാക്കോവ് റിംഗില്‍ വച്ചുതന്നെ അബോധാവസ്ഥയിലായി. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഡബ്ലു.ബി.സി ഏഷ്യന്‍ ബോക്‌സിംഗ് കൗണ്‍സില്‍ മത്സരത്തിനിടെ തിങ്കളാഴ്ചയാണ് സിമാക്കോവിന് പരുക്കേറ്റത്. എതിരാളിയായ സെര്‍ജി കൊവളേവിന്റെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ബ്രെയിന്‍ സര്‍ജറിക്ക് വിധേയനാക്കി. ശസ്ത്രക്രിയയ്ക്കുശേഷവും അദ്ദേഹം അബോധാവസ്ഥയിലായിരുന്നു. വ്യാഴാഴ്ചയോടെ നില വഷളാവുകയും മരണപ്പെടുകയുമായിരുന്നു.

27കാരനായ സിമാക്കോവ് ഇതുവരെ പങ്കെടുത്ത 21 മല്‍സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്. 19 മല്‍സരങ്ങള്‍ വിജയിച്ച സിമാക്കോവിനെതിരെ ആസൂത്രിത ആക്രമണമാണോ നടന്നതെന്നും വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ റഷ്യന്‍ ബോക്‌സിംഗ് ഫെഡറേഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

Malayalam news

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.