മോസ്‌കോ: നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി വിക്ഷേപിച്ച ഉപഗ്രഹങ്ങളും മറ്റു പൊടിപടലങ്ങളും നിറഞ്ഞ് മലിനീകരണം നേരിടുന്ന ബഹിരാകാശത്തെ രക്ഷിക്കാനായി റഷ്യയുടെ ശ്രമം. ബഹിരാകാശ ശുദ്ധീകരണത്തിനായി 2ബില്യണ്‍ ഡോളറിന്റെ ബൃഹദ്പദ്ധതിക്കാണ് റഷ്യ രൂപം നല്‍കിയിരിക്കുന്നത്.

വിവിധ മാലിന്യങ്ങള്‍ നിറഞ്ഞ ബഹിരാകാശത്തെ ‘ക്ലീന്‍’ചെയ്യാനായി പ്രത്യേക ഉപഗ്രഹം റഷ്യ രൂപീകരിക്കും. ഓരോ വര്‍ഷവും വിവിധ രാഷ്ട്രങ്ങള്‍ അയക്കുന്ന ഉപഗ്രഹങ്ങളും മറ്റ് അന്തരീക്ഷയാനങ്ങളും മൂലം വന്‍തോതിലുള്ള മലിനീകരണമാണ് ബഹിരാകാശം നേരിടുന്നത്.