മോസ്‌കോ: റഷ്യയില്‍ ഭഗവത്ഗീത നിരോധിക്കണമെന്ന ആവശ്യം തള്ളി. സൈബീരിയന്‍ കോടതിയാണ് ആവശ്യം തള്ളിയത്. തീവ്രവാദ പരാമര്‍ശങ്ങളുള്ള കൃതിയായതിനാല്‍ ഭഗവത്ഗീത നിരോധിക്കണമെന്ന ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വിഭാഗത്തില്‍പെട്ട ഒരു സംഘം നല്‍കിയ കേസിലാണ് വിധി.

റഷ്യയില്‍ ഭഗവത്ഗീത നിരോധിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നതോടെ ഇന്ത്യയിലെ വിവിധ സംഘടനകള്‍ പ്രതിഷേധം നടത്തിയിരുന്നു. ഇക്കാര്യം ബി.ജെ.പി പാര്‍ലമെന്റില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

Subscribe Us:

വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ റഷ്യന്‍ അംബാസഡര്‍ അലക്‌സാണ്ടര്‍ കഡക്കിനെ നേരിട്ട് വിളിച്ചുവരുത്തി ഇന്ത്യയുടെ കടുത്ത ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.

ഭഗവത്ഗീത നിരോധനം: റഷ്യ ഖേദം പ്രകടിപ്പിച്ചു

Malayalam News
Kerala News in English