Categories

പാകിസ്ഥാനുമായി സൈനിക സഹകരണമില്ല: റഷ്യ

ന്യൂദല്‍ഹി: പാകിസ്താനുമായി സൈനിക സഹകരണത്തിനില്ലെന്ന് റഷ്യന്‍ പ്രസിഡണ്ട് വഌദ്മിര്‍ പുടിന്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ താല്‍പര്യങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

പാകിസ്താനിലും അഫ്ഗാനിസ്താനിലും പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘങ്ങള്‍ ലോകത്തിനുതന്നെ ഭീഷണിയാണെന്നും അവര്‍ക്കെതിരെ നടപടിയെടുക്കുന്നതാണ് പാകിസ്താന്റെ താല്‍പര്യങ്ങള്‍ക്ക് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ ചെറുസന്ദര്‍ശനത്തിനെത്തിയ പുടിന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.