ലോസ്ആഞ്ചല്‍സ്: ഹോളിവുഡ് താരദമ്പതിമാരായ ബ്രിട്ടീഷ് കൊമേഡിയന്‍ റസല്‍ ബ്രാന്‍ഡും ഗായിക കാറ്റി പെറിയും വിവാഹ മോചനത്തിനൊരുങ്ങുന്നു.വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷം തികയുന്നതിനു മുന്‍പാണ് ഇരുവരും വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. ലോസ്ഏജല്‍സ് സുപീരിയര്‍ കോടതിയില്‍ നിന്നുമാണ് ഇവര്‍ വിവാഹമോചനം നേടിയത്.

കാറ്റിയും റസലും രാജസ്ഥാനില്‍ വെച്ച് നടത്തിയ രാജകീയ വിവാഹം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കോടികള്‍ ഒഴുക്കിയ വിവാഹച്ചടങ്ങുകളില്‍ ഹോളിവുഡിലെ പല താരങ്ങളും പങ്കെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ഇരുവരും വിവാഹിതരായത്. 2009ല്‍ നടന്ന എം.ടി.വി വീഡിയോ മ്യൂസിക് അവാര്‍ഡ് ചടങ്ങില്‍ വെച്ചാണ് തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നെന്ന വാര്‍ത്ത് ഇരുവരും പുറത്തു വിട്ടത്.

Subscribe Us:

ബന്ധം വേര്‍പെടുത്തിയാലും ഞങ്ങള്‍ സുഹൃത്തുക്കളായി തുടരുമെന്ന് ബ്രാന്‍ഡ് കഴിഞ്ഞ ദിവസം വാര്‍ത്താലേഖകരോട് പറഞ്ഞു. മൂന്നു മാസത്തെ വിവാഹജീവിതം കഴിഞ്ഞപ്പോഴേക്ക് തന്നെ ഇരുവരും അകലാന്‍ തുടങ്ങിയതായാണ് ഇവരുടെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്.തന്നെ അംഗീകരിക്കാന്‍ കഴിയാത്ത ഒരാളുടെ കൂടെ ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതുകൊണ്ട് ഞാന്‍ അവളില്‍ നിന്നും അകന്നുവെന്നുമാണ് റസലിന്റെ വെളിപ്പെടുത്തല്‍.

കാറ്റിയുടെ മേക്കപ്പില്ലാത്ത ചിത്രം റസല്‍ ബ്രാന്‍ഡ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. റസലിന് മറ്റു സ്ത്രികളുമായി ബന്ധമുണ്ടെന്ന ആരോപണവും കാറ്റി ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കാറ്റിയില്‍ നിന്നു വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റസല്‍ ലോസ്ആഞ്ചല്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

Malayalam News

Kerala News In English