എഡിറ്റര്‍
എഡിറ്റര്‍
ഉന്നത വിദ്യഭ്യാസം ലക്ഷ്യം വെച്ച് റുസാ പദ്ധതി കേന്ദ്രം പാസാക്കി
എഡിറ്റര്‍
Sunday 27th January 2013 11:32am

ന്യൂദല്‍ഹി: സര്‍വകലാശാലകളുടെയും കോളേജുകളുടെയും സ്വയംഭരണം ഉറപ്പാക്കുകയെന്ന നിര്‍ദ്ദേശത്തോടെ  ഉന്നത വിദ്യാഭ്യാസമേഖലയില്‍ അടിസ്ഥാന സൗകര്യ വികസനവും  മെച്ചപ്പെട്ട നിലവാരം  ഉയര്‍ത്തുന്നതുമായി ലക്ഷ്യം വെച്ച്  രാഷ്ട്രീയ ഉശ്ചാതര്‍ ശിക്ഷാ അഭിയാന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി.

Ads By Google

‘റൂസാ’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ പദ്ധതിയുടെ കരട് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം അതത്  സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കി. പദ്ധതി ചെലവിന്റെ 65 ശതമാനം കേന്ദ്ര സര്‍ക്കാര്‍ നല്‍കും.

അതേസമയം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണം അനുവദിക്കുന്നതിന് സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും കര്‍ശനമായ പരിഷ്‌കരണ നിര്‍ദേശങ്ങള്‍ കേന്ദ്രം മുന്നോട്ടുവയ്ക്കും ഒരു സര്‍വകലാശാലക്ക് കീഴില്‍ 100 കോളേജുകളില്‍ കൂടുതല്‍ പാടില്ലാ എന്ന് കര്‍ശന നിയമവും ഇതിന്റെ പരിധിയില്‍ പെടും.

സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ സര്‍വശിക്ഷാ അഭിയാന്‍, രാഷ്ട്രീയ മാധ്യമ ശിക്ഷാ അഭിയാന്‍ എന്നീ പദ്ധതികള്‍ വിജയം കണ്ടെതടെയാണ്് റൂസാ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോയത്.

കൃത്യമായി മാനദണ്ഢം പാലിച്ച് ഉയര്‍ന്ന നിലവാരത്തിലെത്തുന്ന കോളേജുകള്‍ക്ക് തികച്ചും സ്വയം  ഭരണം നല്‍കും. സ്വയംഭരണം ലഭിക്കുന്ന സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും കരിക്കുലം നിശ്ചയിക്കല്‍, പരീക്ഷാനടത്തിപ്പ് തുടങ്ങിയ കാര്യങ്ങളിലൊക്കെ പൂര്‍ണ സ്വാതന്ത്ര്യം നല്‍കണം.

സര്‍വകലാശാലാ വകുപ്പുകള്‍ക്കു തന്നെ സ്വയംഭരണം നല്‍കണം. സര്‍വകലാശാലകള്‍ക്ക് അക്കാദമികവും ഭരണപരവും ധനപരവുമായ കാര്യങ്ങളില്‍ സ്വയംഭരണം വേണം. അക്കാദമികമായ കാര്യങ്ങളില്‍ അക്കാദമിക കൗണ്‍സിലിന് പരമാധികാരം നല്‍കണം.

നാക്കി’ന്റെ മാതൃകയില്‍ എല്ലാ സംസ്ഥാനങ്ങളിലും അക്രഡിറ്റേഷന്‍ ഏജന്‍സി സ്ഥാപിക്കണം. സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്യുന്ന കോളേജുകളുടെ എണ്ണം പരിമിതപ്പെടുത്തണം.

50 കോളേജുകളെ വീതം ഉള്‍പ്പെടുത്തി ക്ലസ്റ്ററുകള്‍ രൂപവത്കരിച്ച് കൂടുതല്‍ കോളേജുകള്‍ ഉണ്ടെങ്കില്‍ പുതിയ സര്‍വ്വകലാശാലകള്‍ക്ക് രൂപം നല്‍കാനും റുസാ പദ്ധതി നിഷ്‌കര്‍ഷിക്കുന്നു. വിഭവങ്ങളുടെ കൃത്യമായ പങ്കു വെക്കാലാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ഇതിലൂടെ  ലക്ഷ്യമിടുന്നത്.

കോളേജുകളുടെ ഗുണനിലവാരം പരിശോധിച്ച് ദേശീയ മാതൃകയിലുള്ള ‘കോളേജുകളിലും സര്‍വകലാശാലകളിലും അധ്യാപക ഒഴിവിന്റെ 15 ശതമാനത്തിലധികം ഒരു സമയത്ത് ഒഴിഞ്ഞുകിടക്കാന്‍ പാടില്ല.

ഇങ്ങനെ വന്നാല്‍ നടപടി സ്വീകരിക്കും റൂസാ പദ്ധതി നിലവില്‍ വന്ന് മൂന്ന് വര്‍ഷത്തിനകം ബന്ധപ്പെട്ട എല്ലാ ഒഴിവുകളും  നികത്തി  അധ്യാപകരെ അവരുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തണം. ഓരോ  സ്ഥാപനങ്ങളിലും  പ്രവര്‍ത്ത്‌നത്തിന്റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ക്ക് റാങ്കിങ് നല്‍കണം.

സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ നാല് ശതമാനം വിദ്യാഭ്യാസ മേഖലയ്ക്കായി മാറ്റിവയ്ക്കണമെന്ന നിര്‍ദേശവും റൂസാ പദ്ധതി മുന്നോട്ടുവയ്ക്കുന്നു. റൂസാ പദ്ധതിയുടെ നടത്തിപ്പിനായി കോളേജ്, സര്‍വകലാശാലാ തലത്തില്‍ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സും മോണിറ്ററിങ് സെല്ലും വേണം.

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തലത്തില്‍ പ്രോജക്ട് ഡയറക്ടറേറ്റും ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ഗ്രൂപ്പും രൂപവത്കരിക്കണം. കേന്ദ്ര തലത്തില്‍ റൂസാ മിഷന്‍ അതോറിറ്റിയാണ് പദ്ധതി നിലവില്‍ വരിക.

സര്‍വകലാശാലകളുടെ ഭരണസമിതികളായ സെനറ്റ്, സിന്‍ഡിക്കേറ്റ് എന്നിവയില്‍ വിദഗ്ദ്ധരെന്ന നിലയില്‍ സര്‍ക്കാര്‍ രാഷ്ട്രീയക്കാരെ കുത്തിനിറച്ചാല്‍ കര്‍ശന നടപടി എടുക്കും.

നിലവാരമുള്ള വിദഗ്ദ്ധര്‍ തന്നെയാകണം ഈ സമിതികളുടെ നേതൃനിരയില്‍ വരേണ്ടത്.  കോളേജുകളുടെ അഫിലിയേഷന്‍ ഫീസ് പ്രധാന വരുമാന മാര്‍ഗമായി കാണുന്ന സര്‍വകലാശാലകളുടെ ദുര്‍സ്ഥിതി മാറണം. ഇതിനായി സ്വകാര്യ മേഖലയുമായി ചേര്‍ന്ന് ഗവേഷണമടക്കമുള്ള മേഖലകളില്‍ നിന്ന് വരുമാനം കണ്ടെത്താന്‍ അതത് സര്‍വ്വകലാശാലകള്‍ തയ്യാറാകണം.

2020 ഓടെ ഇന്ത്യയില്‍ 20 മുതല്‍ 24 വയസ്സുവരെയുള്ളവരുടെ ജനസംഖ്യ 116 ദശലക്ഷം കവിയുമെന്നാണ് കണക്കാക്കുന്നത.  ചൈനയില്‍ ഈ കാലത്ത് 94 ദശലക്ഷമേ ഉണ്ടാകൂ.

ഇന്ത്യയിലെ ദേശീയ ശരാശരി പ്രായം 29 വയസ്സ് ആയിരിക്കുമെന്നും പദ്ധതിയുടെ സമീപന രേഖയില്‍ പറയുന്നു. യുവജനങ്ങളുടെ ഈ അംഗസംഖ്യ ഒരു സമ്പത്താക്കി മാറ്റുന്നതിന് ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവരുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും രേഖയില്‍ പറയുന്നു.

റൂസാ പദ്ധതിക്കനുസൃതമായി സര്‍വകലാശാലാ നിയമങ്ങള്‍ ഭേദഗതി ചെയ്യണം. ഈ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിര കര്‍ശന നടപടി സ്വീകരീക്കാനും റൂസാ പദ്ധതിയിലൂടെ കഴിയും.

Advertisement