മോസ്‌കോ: റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയില്‍ പൊട്ടിപ്പുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട് 800ലധികം പേരെ അറസ്റ്റുചെയ്തു. ഫുട്‌ബോള്‍ ആരാധകനെ വെടിയേറ്റു മരിച്ചസംഭവുമായി ബന്ധപ്പെട്ടാണ് റഷ്യയില്‍ കലാപമുണ്ടായത്. കലാപം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് കൂട്ട അറസ്റ്റ്.

മോസ്‌കോ റെയില്‍വേ സ്‌റ്റേഷനുമുന്നില്‍ തടിച്ചകൂടിയ യുവാക്കളെയാണ് അറസ്റ്റുചെയ്തത്. മോസ്‌കോയിലെ പ്രധാന ഫുട്‌ബോള്‍ ക്ലബ്ബായ സ്പാര്‍ടാക്ക് ആരാധകന്റെ മരണത്തില്‍ പ്രതിഷേധിച്ചു യുവാക്കള്‍ തെരുവില്‍ അഴിഞ്ഞാടുകയായിരുന്നു. കലാപം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി മറ്റു റഷ്യന്‍ നഗരങ്ങളിലും പ്രക്ഷോഭം സംഘടിപ്പിച്ച നിരവധി പേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. പിടിയിലാവരില്‍ നിന്നും തോക്കുകളും കത്തികളും പോലീസ് പിടിച്ചെടുത്തു.