Categories

Headlines

നഗരജീവിതം ഹൃദയം തകര്‍ക്കും

tensionഗ്രാമത്തിന്റെ ശാന്തതയും, പ്രകൃതി മനോഹാരിതയും ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടമല്ല. അവര്‍ നഗരജീവിതത്തിന്റെ വേഗതയും കൃത്രിമത്വവും ആസ്വദിക്കുന്നവരാണ്.

നഗരജീവിതം ശാരീരികമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. പൊണ്ണത്തടി, ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം, ഹൃദ് രോഗം എന്നിവ നഗരവാസികളെ കാലക്രമേണ പിടികൂടുമെന്നാണ് പഠനത്തില്‍ തെളിഞ്ഞത്.

ന്യൂദല്‍ഹിയിലെ 1,100യുവാക്കളില്‍ ഏഴ് വര്‍ഷം നടത്തിയ പഠനത്തിലൂടെയാണ് ഈ ട്രെന്റ് മനസിലാക്കാന്‍ കഴിഞ്ഞത്. 29വയസുള്ള ആളുകളിലാണ് പഠനം തുടങ്ങിയത്. പഠനം പുരോഗമിക്കുന്തോറും സ്ത്രീകളിലും പുരുഷന്‍മാരിലും ഹൈപ്പര്‍ടെന്‍ഷന്‍ കൂടുന്നതായും അവസാന ഘട്ടങ്ങളില്‍ ഇത് മൂന്ന് മടങ്ങുവരെ ഉയരുന്നതായും കണ്ടെത്തി.

ഇവര്‍ക്ക് 36 വയസായപ്പോഴേക്കും പ്രമേഹത്തിന്റെ ആധിക്യം പുരുഷന്‍മാരില്‍ 12ശതമാനവും സ്ത്രീകളില്‍ 7% വും വര്‍ധിച്ചു.

ന്യൂദല്‍ഹിയിലെ സെന്റര്‍ ഫോര്‍ ക്രോണിക് ഡിസീസ് കണ്‍ട്രോളിലെ ഡോ. ദൊരൈരാജ് പ്രഭാകരന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയിലെ ജേണലില്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സിറ്റികളിലെ ജീവിതരീതികളും, സാമ്പത്തിക കാര്യങ്ങളും, ബിസിനസ് ടെന്‍ഷനും, മറ്റുമാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം. പച്ചക്കറികള്‍ നന്നായി വേവിച്ച് കഴിക്കുന്ന ശീലവും ഇന്ത്യക്കാരുടെ ആരോഗ്യത്തിന് ഭീഷണിയാണെന്ന് പ്രഭാകരന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇനിയുള്ള കാലങ്ങളില്‍ നഗരവാസികളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൂടാനാണ് സാധ്യതയെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഗ്രാമത്തിലെ പരസ്പരം സ്‌നേഹവും വിശ്വാസവുമെല്ലാം നഗരവാസികള്‍ക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും ഇത് മാനസികമായ ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും പഠനസംഘം വ്യക്തമാക്കുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.