എഡിറ്റര്‍
എഡിറ്റര്‍
82 ാമത്തെ വയസ്സില്‍ റൂപര്‍ട്ട് മര്‍ഡോക് വിവാഹമോചിതനാകുന്നു
എഡിറ്റര്‍
Friday 14th June 2013 3:35pm

Rupert-Murdoch

ന്യൂയോര്‍ക്ക്: നീണ്ട ഇടവേളയ്ക്ക് ശേഷം മാധ്യമ രാജാവ് റൂപര്‍ട്ട് മര്‍ഡോക് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. തന്റെ മൂന്നാം ഭാര്യ വെന്‍ഡി ഡെങ് മര്‍ഡോകുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതാണ് മര്‍ഡോകിനെ കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്ത.

ഭാര്യയുമായുള്ള വിവാഹബന്ധം ഉപേക്ഷിക്കുന്നതിനായി ന്യൂയോര്‍ക്ക് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് മര്‍ഡോക്. തിരിച്ചുവരാന്‍ കഴിയാത്തവിധം ഇരുവരും അകന്നു കഴിഞ്ഞു എന്നാണ് വിവാഹ മോചന ഹരജിയില്‍ മര്‍ഡോക് പറഞ്ഞിരിക്കുന്നത്.

Ads By Google

ന്യൂസ് കോര്‍പ്പ് ചെയര്‍മാനായ മര്‍ഡോക് വെന്‍ഡിയെ 14 വര്‍ഷം മുമ്പാണ് വിവാഹം ചെയ്തത്. ഏറെ കാലമായി ഇരുവരും വേര്‍പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. 82 കാരനായ മര്‍ഡോകിന് വെന്‍ഡിയുമായുള്ള ബന്ധത്തില്‍ 11 ഉം 9 ഉം പ്രായമുള്ള രണ്ട് കുട്ടികളുണ്ട്.

മര്‍ഡോകിന്റേയും വെന്‍ഡിയുടേയും വിവാഹമോചനം  ന്യൂസ് കോര്‍പ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ന്യൂസ് കോര്‍പ്പില്‍ 44 കാരിയായ വെന്‍ഡിക്ക് യാതൊരു അവകാശവുമില്ല.

മുന്‍ ബന്ധങ്ങളിലെ ഭാര്യമാരില്‍ മര്‍ഡോക്കിന് നാല് കുട്ടികളുണ്ട്. 1999 ലാണ് മര്‍ഡോക് വെന്‍ഡിയെ വിവാഹം കഴിക്കുന്നത്.

Advertisement