എഡിറ്റര്‍
എഡിറ്റര്‍
രൂപയുടെ മൂല്യം ഇടിഞ്ഞു, ഡോളറിന് മുന്നേറ്റം
എഡിറ്റര്‍
Tuesday 12th June 2012 12:50pm

മുംബൈ : ഇന്ത്യയുടെ ഗ്രേഡ് നഷ്ടമാവുമെന്ന ആശങ്ക വ്യാപിച്ചതോടെ രൂപയുടെ മൂല്യം ഇടിയുകയും ബാങ്കുകള്‍, കോര്‍പ്പറേറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഡോളറിന് വന്‍തോതിലുള്ള ആവശ്യക്കാരുമുണ്ടായി.

ഓഹരി വിപണിയിലെ തകര്‍ച്ചയും രൂപയ്ക്ക് തിരിച്ചടിയായി. 130 കോടിയുടെ ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വാങ്ങിയെങ്കിലും രൂപയുടെ മൂല്യം കൂടാന്‍ സഹായിച്ചില്ല.

വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ നേട്ടമുണ്ടാക്കിയിരുന്നെങ്കിലും ഇന്ത്യയുടെ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രേഡിംഗ് പദവി നഷ്ടമായേക്കുമെന്ന എസ്.ആന്‍ഡ്.പിയുടെ മുന്നറിയിപ്പോടെ മൂല്യം ഇടിയുകയായിരുന്നു. പത്ത് ആഴ്ച്ചകള്‍ക്ക് ശേഷം കഴിഞ്ഞ ആഴ്ച്ചയായിരുന്നു രൂപ ഡോളറിനെതിരെ മുന്നേറിയത്.

Advertisement