എഡിറ്റര്‍
എഡിറ്റര്‍
രൂപ റെക്കോര്‍ഡ് താഴ്ച്ചയില്‍ നിന്നും ഉയരുന്നു
എഡിറ്റര്‍
Monday 25th June 2012 12:14pm

കൊച്ചി : കഴിഞ്ഞയാഴ്ച്ച റെക്കോര്‍ഡ് നിരക്കിലേക്ക് താഴ്ന്ന രൂപ തിരിച്ചു കയറുന്നു. ഇന്ന് രാവിലെ വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരെ 65 പൈസ ഉയര്‍ന്ന് ഒരു ഡോളറിന് 56.50 എന്ന നിരക്കിലെത്തി.

കഴിഞ്ഞ വെള്ളിയാഴ്ച്ച രൂപയുടെ നിരക്ക് 57.32 എന്ന റെക്കോര്‍ഡ് താഴ്ച്ചയിലെത്തിയിരുന്നു.

റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബാങ്കുകള്‍ ഡോളര്‍ വിറ്റഴിക്കാന്‍ തുടങ്ങിയിരുന്നു. ഇതാണ് രൂപയുടെ നില മെച്ചപ്പെടാന്‍ കാരണം. ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കാനായതും രൂപയ്ക്ക് ഗുണമായി .

Advertisement