എഡിറ്റര്‍
എഡിറ്റര്‍
രൂപ താഴോട്ട് തന്നെ
എഡിറ്റര്‍
Friday 22nd June 2012 11:39am

കൊച്ചി : രൂപയുടെ കുതിപ്പ് താഴോട്ട് തന്നെ. വിദേശനാണ്യ വിപണിയില്‍ ഇന്ന് 57 പൈസ കുറഞ്ഞ് 56.87 ആയി. ഒരു ഡോളറിന് 56.87 എന്നതാണ് പുതിയ നിരക്ക്. നിലവില്‍ രൂപയുടെ റെക്കോര്‍ഡ് താഴ്ച്ചയാണിത്.

ഓഹരി വിപണിയിലെ നഷ്ടവും ഇറക്കുമതിക്കാര്‍ക്കിടയില്‍ ഡോളറിനുള്ള ഡിമാന്‍ഡുമാണ് രൂപയുടെ മൂല്യമിടിയാന്‍ പ്രധാനകാരണം. യൂറോക്കെതിരേയും ഡോളര്‍ മുന്നേറുകയാണ്.

കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 56.57 കുറഞ്ഞിരുന്നെങ്കിലും റിസര്‍വ്വ് ബാങ്ക് ഇടപെടുകയായിരുന്നു. ഇന്നും റിസര്‍വ്വ് ബാങ്ക് ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement