മുംബൈ: രൂപയുടെ മൂല്യത്തില്‍ നേരിയ വര്‍ധന. ഡോളറിനെ അപേക്ഷിച്ച് 11 പൈസയുടെ വര്‍ധനയാണ് ഇന്ന് രൂപയുടെ മൂല്യത്തിലുണ്ടായത്.

കയറ്റുമതിക്കാര്‍ ഡോളറുകള്‍ വില്‍പന നടത്തിയതും ഓഹരിവിപണിയിലെ മുന്നേറ്റവുമാണ് രൂപയ്ക്ക് തുണയായത്. ഡോളറിന് 55.53 രൂപ എന്ന നിരക്കിലാണ് ഇന്ന് വിനിമയം നടക്കുന്നത്.

ഇന്നലെ 55.64 രൂപയായിരുന്നു ക്ലോസിംഗ് സമയത്തെ മൂല്യം.