കൊച്ചി: രൂപയുടെ മൂല്യത്തില്‍ വര്‍ധനവ്. ഇന്ന് രാവിലെ ഡോളറിനെതിരെ 17 പൈസയുടെ വര്‍ധനവാണ് രൂപ രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഡോളറിന് 54.90 എന്ന അനുപാതത്തിലാണ് രൂപയുടെ നില.

Ads By Google

Subscribe Us:

വെള്ളിയാഴ്ച്ച 55.07 എ്ന്ന നിലയിലായിരുന്നിടത്ത് നിന്നാണ് രൂപയുടെ മൂല്യം വര്‍ധിച്ചത്. കയറ്റുമതിയിലും ബാങ്കുകളിലും ഡോളര്‍ വിറ്റഴിച്ചതാണ് മൂല്യം ഉയരാന്‍ കാരണം.

രണ്ട് ദിവസം തുടര്‍ച്ചയായി ഇടിഞ്ഞിരുന്നിടത്തു നിന്നാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. വെള്ളിയാഴ്ച്ച രണ്ട് മാസത്തെ ഏറ്റവും വലിയ ഇടിവായിരുന്നു രേഖപ്പെടുത്തിയിരുന്നത്.