എഡിറ്റര്‍
എഡിറ്റര്‍
രൂപ ഇടിഞ്ഞു തന്നെ
എഡിറ്റര്‍
Wednesday 30th May 2012 12:39pm

മുംബൈ : തുടര്‍ച്ചയായ മൂന്നാം ദിവസവും രൂപയ്ക്ക് വിലയിടിഞ്ഞു. മാസാവസാനം എണ്ണഇറക്കുമതിക്കായും മറ്റും ഡോളറിനു പ്രിയമേറിയതാണ് രൂപയ്ക്ക് ഇടിവുണ്ടാക്കിയതെന്നാണ്  വിദഗ്ധര്‍ പറയുന്നത്.

ഇറക്കുമതിക്കാരില്‍ നിന്നും ആവശ്യമേറിയതിനെത്തുടര്‍ന്ന് രൂപ ഇന്ന് വീണ്ടും ഡോളറിന് 56 രൂപ എന്ന തലത്തിലെത്തി. യൂറോ സോണ്‍ സംബന്ധിച്ച ആശങ്കകളും രൂപയുടെ വിലയിടിവിനിടയാക്കിയെന്നാണ് വിലയിരുത്തല്‍.

വിദേശവിനിമയ വിപണിയില്‍ 56 എന്ന തലത്തില്‍ തുടങ്ങിയ രൂപ പിന്നീട് 56.16 എന്ന തലത്തിലെത്തി. ഇന്നലെ 55.67 എന്ന തലത്തിലാണ് ഡോളറിനെതിരെ രൂപ ക്ലോസ് ചെയ്തത്.

മാസാവസാനത്തോടെ ഇറക്കുമതിക്കാരില്‍ നിന്ന് ഡോളറിന് ഡിമാന്റ് കൂടിയതാണ് രൂപയുടെ വിലയിടിവിന്റെ മറ്റൊരു കാരണം. യൂറോയുടെ വിലയിടിഞ്ഞതും ഡോളറിന് നേട്ടമായി. അതായത് ഡോളര്‍ വാങ്ങാനായി 55.60 രൂപ നല്‍കണം.

Advertisement