എഡിറ്റര്‍
എഡിറ്റര്‍
രൂപ വീണ്ടും നഷ്ടത്തില്‍
എഡിറ്റര്‍
Thursday 14th June 2012 1:02pm

മുംബൈ: രൂപയുടെ വിലയിടിവ് തുടരുന്നു. ഡോളറുമായുള്ള വിനിമയ മൂല്യം ഇന്നലെ വ്യാപാരമാരംഭിച്ച ഉടന്‍ 9 പൈസ താഴ്ന്ന് 55. 77 രൂപ നിരക്കിലെത്തി.

ഓഹരി വിപണിയിലെ മോശം തുടക്കവും രൂപയുടെ വിലയെ ബാധിച്ചു. വിനിമയ നിരക്ക് 12 പൈസ നേട്ടത്തോടെ 55.68 രൂപയിലേക്ക് കഴിഞ്ഞ ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. മെയ് 31 ന് രേഖപ്പെടുത്തിയ 56.52 രൂപ നിരക്കാണ് രൂപ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നില.

അതേസമയം വരുന്നയാഴ്ച നടത്താനിരിക്കുന്ന പണ വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്നത് രൂപയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

Advertisement