എഡിറ്റര്‍
എഡിറ്റര്‍
ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു
എഡിറ്റര്‍
Monday 10th June 2013 1:26pm

money1

മുംബൈ: വിദേശ നാണ്യ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു. 48 പൈസ കുറഞ്ഞ് 57.54 രൂപയാണ് തിങ്കളാഴ്ചത്തെ രൂപയുടെ മൂല്യം.

ആദ്യമായിട്ടാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇത്രയും കുറയുന്നത്.

Ads By Google

നേരത്തെ 57.06 രൂപയായിലായിരുന്നു അവസാനി പ്പിച്ചിരുന്നത്.  എണ്ണ കമ്പനികളില്‍ നിന്ന് ഡോളറിനുള്ള ഡിമാന്റ് തുടര്‍ന്നതിനൊപ്പം ഓഹരി വിപണിയില്‍ വില്‍പന ശക്തമായതും ഡോളറിന് ആവശ്യം ഉയര്‍ത്തുകയും രൂപയുടെ മൂല്ല്യത്തിന് ഇടിവും വരുത്താനിടയായെന്നാണ് വിലയിരുത്തുന്നത്.

തുടര്‍ച്ചയായ അഞ്ചാമത്തെ ആഴ്ചയാണ് രൂപയുടെ മൂല്യം ഇടിയുന്നത്.
നേരത്തെ പലതവണ രൂപയുടെ വില ഇടിഞ്ഞിട്ടുണ്ടെങ്കിലും ഇത്രയും ഭീകരമായി കുറഞ്ഞിട്ടില്ല.

2012 ല്‍ ജൂണില്‍ രേഖപ്പെടുത്തിയ 57.22 ആണ് ഇതിനു മുമ്പത്തെ രൂപയുടെ താഴ്ന്ന് നിരക്ക്. അമേരിക്കയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചതും രൂപയുടെ ഇടിവിന് കാരണമായി പറയുന്നുണ്ട്.

Advertisement