ന്യൂദല്‍ഹി: റിസര്‍വ് ബാങ്കിന്റെ മൂന്നാംപാദ വായ്പ നയം  പ്രഖ്യാപിച്ചു. റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല. കരുതല്‍ ധനാനുപാതത്തിലും മാറ്റമില്ല. നിരക്കുകളില്‍ മാറ്റമില്ല. നിലവില്‍ റീപ്പോ നിരക്ക് എട്ടരശതമാനവും റിവേഴ് റീപ്പോ ഏഴര ശതമാനവും കരുതല്‍ ധനാനുപാതം ആറു ശതമാനവും ആണ്.

വ്യാവസായിക വളര്‍ച്ച മൈനസ് 5.1 ശതമാനത്തിലേക്ക് പോയതോടെ പലിശനിരക്കുകള്‍ കുറയ്ക്കണമെന്ന ആവശ്യം വ്യവസായലോകം ഉയര്‍ത്തിവരുകയായിരുന്നു. ഇതിനോടൊപ്പം രൂപ ഇടിഞ്ഞ് 54 രൂപ 32 പൈസയെന്ന എക്കാലത്തേയും താഴ്ന്ന നിലവാരത്തിലെത്തിയതും റിസര്‍വ് ബാങ്കിനു തലവേദനയായി.

Subscribe Us:

രൂപയുടെ മൂല്യം കുറയുന്നത് പിടിച്ചു നിര്‍ത്തുകയും വായ്പാ പലിശ നിരക്കുകള്‍ കുറയ്ക്കുകയുമാണ് മൂന്നാം പാദത്തില്‍ റിസര്‍വ് ബാങ്ക് നേരിടുന്ന പ്രധാന വെല്ലുവിളികള്‍.

രൂപ ഇടിയുന്നതിനനുസരിച്ച് പെട്രോള്‍ വില കൂട്ടേണ്ടി വരുകയും അതുവഴി പിന്നേയും നാണ്യപെരുപ്പം ഉയരുകയും ചെയ്യും. നിലവില്‍ നാണ്യപെരുപ്പം 9.11 ശതമാനമാണ്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ഡോളര്‍ ശേഖരം തുറന്ന് രൂപയെരക്ഷിക്കണമെന്നാണ് ഇറക്കുമതിക്കാരുടെ ആവശ്യം.

Malayalan News

Kerala News In English