മുംബൈ: രൂപയുടെ മൂല്യത്തിന്  ഇടിവ്. ഡോളറിനെതിരെ 8 പൈസയുടെ ഇടിവാണ് രൂപയ്ക്കുണ്ടായത്. ഇന്ന് ഇക്യുറ്റി മാര്‍ക്കറ്റ് താഴ്ന്ന നിലയിലാണ് തുടക്കം. ഇതാകാം യഡോളറിന്റെ മൂല്യത്തിന് നേരിയ വര്‍ദ്ധനവുണ്ടായത്.

രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യന്‍ ഓഹരിവിപണിയെയും ബാധിച്ചിട്ടുണ്ട്. സെന്‍സെക്‌സില്‍ 190.03 ഇടിവ് ഇതിനകം ഉണ്ടായിട്ടുണ്ട്. ഡോളറിന്റെ മൂല്യം വര്‍ദ്ധിപ്പിക്കാനുള്ള ഫോറെക്‌സ് ഡീലേര്‍സിന്റെ പ്രവര്‍ത്തനമാണ് മൂല്യത്തകര്‍ച്ചക്ക് കാരണം. കഴിഞ്ഞ ആഴ്ച 29 പൈസയുടെ വര്‍ദ്ധനവുണ്ടാക്കാന്‍ രൂപക്ക് കഴിഞ്ഞിരുന്നു.