ഇറ്റാവ: വിമാനം ലാന്റ് ചെയ്ത റണ്‍വെയില്‍ സൈക്കള്‍ യാത്രക്കാരന്‍. വിമാനത്തിലുണ്ടായിരുന്ന സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. ഇറ്റാവ എയര്‍പോര്‍ട്ടിലാണ് സംഭവം. വിമാനത്താവള സുരക്ഷയിലുണ്ടായ വലിയ വീഴ്ചയായാണ് സംഭവം വിലയിരുത്തപ്പെടുന്നത്.

വിമാനം ലാന്റ് ചെയ്ത് റണ്‍വെയിലൂടെ നീങ്ങുമ്പോള്‍ വേയില്‍ സൈക്കള്‍ യാത്രക്കാരന്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.

Subscribe Us:

കഴിഞ്ഞ വര്‍ഷം ആന്ധ്ര മുഖ്യമന്ത്രി വൈ എ് രാജശേഖര റെഢി സഞ്ചരിച്ച വിമാനം തകര്‍ന്ന് അദ്ദേഹവും സംഘവും കൊല്ലപ്പെട്ടിരുന്നു. അടുത്തിടെ പ്രസിഡണ്ട് പ്രതിഭാ പാട്ടീല്‍ സഞ്ചരിച്ച വിമാനം ലാന്റ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടിരുന്നു.