എഡിറ്റര്‍
എഡിറ്റര്‍
മതം മാറി വിവാഹം ചെയ്ത എം.എല്‍.എക്കു നേരെ ആക്രമണം
എഡിറ്റര്‍
Sunday 1st July 2012 12:35am

കരീംഗഞ്ച്: അസ്സമിലെ ബോര്‍ഖോലയില്‍ നിന്നുള്ള എം.എല്‍.എ റൂമി നാഥിനു നേരെ കൂട്ടം ചേര്‍ന്ന് ആക്രമണം. എം.എല്‍.എ മതം മാറുകയും ഒരു മുസ്ലീം യുവാവിനെ രണ്ടാമത് വിവാഹം ചെയ്തതുമാണ് ആക്രമണത്തിനു കാരണമെന്നാണ് പരാതി.

വിവാഹശേഷം തന്റെ മണ്ഡലത്തില്‍ പ്പെട്ട കരീംഗഞ്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ഹോട്ടലില്‍ നിന്നും തന്നെ വലിച്ച് പുറത്തിറക്കി നൂറോളം പേര്‍ മദ്ദിക്കുകയായിരുന്നെന്ന് റൂമി പരാതിപ്പെടുന്നു. ‘അക്രമി സംഘം എന്നോട്‌ അപമര്യാദയായി പെരുമാറി. ബലാത്സംഘം ചെയ്തു കൊല്ലാന്‍ ശ്രമിച്ചു.’ എം.എല്‍.എ പറഞ്ഞു.

അക്രമി സംഘം എന്നോട്‌ അപമര്യാദയായി പെരുമാറി. ബലാത്സംഘം ചെയ്തു കൊല്ലാന്‍ ശ്രമിച്ചു.

 

മാരകമായി പരിക്കേറ്റ എം.എല്‍.എയെയും ഭര്‍ത്താവിനെയും പോലീസുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ശക്തമായ എതിര്‍പ്പുകള്‍ക്കു ശേഷമാണ് റൂമി രണ്ടാം വിവാഹം ചെയ്തത്. ഇതിനെ തുടര്‍ന്ന് റൂമിക്ക് ഭീഷണിയുണ്ടായിരുന്നു. സക്കീര്‍ എന്ന യുവാവിനെയാണ് റൂമി വിവാഹം ചെയ്തത്. ആദ്യ ഭര്‍ത്താവ് രാകേഷ് സിങ്ങില്‍ നിന്നും വിവാഹം മോചനം നേടാതെയായിരുന്നു സക്കീറിനെ വിവാഹം ചെയ്തതെന്ന് റൂമിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.

2006ല്‍ ബോര്‍ക്കോലയില്‍ നിയോജകമണ്ഡലത്തില്‍ നന്ന് ബി.ജെ.പി ടിക്കറ്റില്‍ റൂമി എം.എല്‍.എയി തിരഞ്ഞെടുക്കപ്പെട്ടിരന്നു. പാര്‍ട്ടിവിട്ട രൂമി 2011ല്‍ കോണ്‍ഗ്രസിന്റെ
എം.എല്‍.എ ആയി.

അക്രമവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Advertisement