കൊളംബോ: മുന്‍ പേസ് ബൗളറായ റുമേഷ് രത്‌നനായകയെ ശ്രീലങ്കയുടെ പുതിയ ക്രിക്കററ് ടീം കോച്ചായി നിയമിച്ചു. ആസ്‌ത്രേലിയക്കെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരക്കുള്ള ടീമിന്റെ കോച്ചായാണ് 1983-1992 കാലത്ത് ശ്രീലങ്കക്കായി കളിച്ച റുമേഷിനെ നിയമിച്ചത്. ആഗസ്റ്റ് ആറിനാണ് ആസ്‌ട്രേലിയയുമായുള്ള പരമ്പര തുടങ്ങുന്നത് കൊളംബോയില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ചീഫ് ഉപാലി ധര്‍മ്മദാസയാണ് ഇക്കാര്യം അറിയിച്ചത്.

ശ്രീലങ്കക്കായി 23 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച റുമേഷ് ആസ്‌ട്രേലിയയുടെ സ്റ്റുവര്‍ട്ട് ലൊക്ക് പകരക്കാരനായാണ് ചുമതലയേല്‍ക്കുന്നത്. ഈയാഴ്ചയവസാനിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തോടെ ലൊ പടിയിറങ്ങും. നേരത്തെ ലേകകപ്പില്‍ ശ്രീലങ്കയെ പരിശീലിപ്പിച്ച ട്രവര്‍ ബെയ്‌ലിസിന് പകരമാണ് സ്റ്റുവര്‍ട്ട് ലൊ പരിശീലക സ്ഥാനത്തെത്തിയത്. അതേസമയം ആസ്‌ട്രേലിയന്‍ പരമ്പരക്ക് മാത്രമാണ് റുമേഷിനെ ചുമതലയേല്‍പ്പിച്ചിരിക്കുന്നതെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ചീഫ് പറഞ്ഞു. മുന്ന് ടെസ്റ്റും അഞ്ച് ഏകദിനവും ഒരു ട്വന്റി-ട്വന്റിയുമടങ്ങുന്നതാണ് ശ്രീലങ്ക-ആസ്‌ട്രേലിയ പരമ്പര.

Subscribe Us:

47 കാരനായ റുമേഷ് ശ്രീലങ്കക്കായി 23 ടെസ്റ്റില്‍നിന്നായി 73 വിക്കറ്റും 70 ഏകദിനത്തില്‍ നിന്നായി 76 വിക്കററും വീഴ്ത്തിയിട്ടുണ്ട്.